സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ പരാമർശത്തിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. സ്ത്രീവിരുദ്ധ പരാമർശം ഒഴിവാക്കണമായിരുന്നെന്നും ആണധികാര ഭാഷ രാഷ്ട്രീയത്തിൽ നല്ലതല്ലെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. കൊച്ചിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ ജെ മാക്സി ആണുങ്ങളോട് മത്സരിച്ചിട്ടില്ലെന്നായിരുന്നു മുഹമ്മദ് ഷിയാസിന്റെ പരാമർശം.
കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി പ്രസിഡന്റുമായ മുഹമ്മദ് ഷിയാസിന്റേതാണ് ഈ പരാമർശം. കൊച്ചി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ ജെ മാക്സി ഇതുവരെ ആണുങ്ങളോട് മത്സരിച്ചിട്ടില്ലെന്നായിരുന്നാണ് ശബ്ദരേഖ. ഡിസിസി പ്രസിഡന്റിന്റെ പരാമർശത്തിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് തുറന്നടിച്ചു. യഥാർത്ഥ സ്ത്രീകളുടെ ശക്തി അറിയാത്തവരാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് എന്ന് ദീപ്തി.
ഇടുക്കി ഡിസിസി പ്രസിഡന്റ് നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്ക് പിന്നല്ലയാണ് എറണാകുളം ഡിസിസി പ്രസിഡന്റും വാക്കുകളിൽ കുടുങ്ങുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.