ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യാൻ പാർലമെന്റ് സമ്മേളനം വ്യാഴാഴ്ച മുതൽ ആരംഭിക്കും. മൂന്നു ദിവസത്തേക്കാണ് സഭ സമ്മേളിക്കുന്നത്. ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആക്കി വനിതാ സംവരണം നടപ്പാക്കാനാണ് ബില്ലിലെ ശിപാർശ.
ബില്ലിനെക്കുറിച്ച് ആലോചിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേരും. മണ്ഡല പുനർനിർണയം തിരക്കിട്ട് നടത്തുന്നതിനോട് യോജിപ്പില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ബില്ലിനെ എംപിമാർ ഒറ്റ ശബ്ദത്തിൽ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.ഇതിനിടെ മണ്ഡല പുനർനിർണയത്തിൽ സമവായത്തിന് കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഓരോ സംസ്ഥാനത്തെയും സീറ്റുകളുടെ എണ്ണം മണ്ഡല പുനർനിർണയ കമ്മീഷൻ നിശ്ചയിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. എല്ലായിടത്തും പകുതി സീറ്റുകൾ കൂടുമെന്ന നിർദ്ദേശം ഒഴിവാക്കിയത് സമവായത്തിന് വേണ്ടിയാണ്.ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് തിരിച്ചടിയുണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആകെ സീറ്റുകളുടെ എണ്ണം 850 ആയിരിക്കുമെന്നെ നിശ്ചയിച്ചിട്ടുള്ളൂ. ഓരോ സംസ്ഥാനത്തും എത്ര വീതം സീറ്റ് കൂടുമെന്നത് ചർച്ചകൾക്ക് ശേഷം നിശ്ചയിക്കാമെന്നാണ് സർക്കാരിന്റെ നിലപാട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.