Read report

90 സീറ്റുകളിൽ കൂടുതൽ നേടി LDF തുടർഭരണത്തിലെത്തും;; എംവി ​ഗോവിന്ദൻ

UDF സാങ്കൽപ്പിക മുഖ്യമന്ത്രിയെ നിയോഗിച്ചുകഴിഞ്ഞു’

90 സീറ്റുകളിൽ കൂടുതൽ നേടി എൽഡിഎഫ് തുടർഭരണത്തിലെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫ് ജയിക്കുമെന്നത് വാസ്തവവിരുദ്ധമായ പ്രചാരണമാണ്. പോളിങ് വർധിക്കാൻ കാരണം ഭരണവിരുദ്ധ തരംഗമല്ലെന്നും ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകകായിരുന്നു എംവി ഗോവിന്ദൻ.

സർക്കാറിൻ്റെ പ്രവർത്തനങ്ങൾ മതിപ്പോടെയാണ് ജനങ്ങൾ വീക്ഷിച്ചത്. ഭരണത്തുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. യുഡിഎഫ് സാങ്കൽപ്പിക മുഖ്യമന്ത്രിയെ നിയോഗിച്ചുകഴിഞ്ഞു. യുഡിഎഫും ബിജെപിയും പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പാണ് നടന്നത്. പണം, കിറ്റ്, സാരി എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ഉത്തരേന്ത്യയില്‍ കാണാന്‍ കഴിയുന്നതിന് സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ നടന്നുവെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫ് ജയിക്കുമെന്നത് വാസ്തവ വിരുദ്ധമായ കാര്യമാണെന്ന് അദേഹം പറഞ്ഞു.

എല്‍ഡിഎഫ് മൂന്നാം ടേമിലേക്ക് കടക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദേഹം പറഞ്ഞു. വിഡി സതീശന്‍ വനവാസത്തിനൊന്നും പോകാന്‍ പാടില്ല. ജനങ്ങള്‍ പറഞ്ഞതെല്ലാം ക്ഷമിച്ചോളും. കേരളത്തില്‍ യുഡിഎഫിന്റെ നേതാവായിട്ട് പ്രവര്‍ത്തിക്കണമെന്ന് എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്ന് പറയാൻ സാധിക്കില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എസ്ഐആർ വന്നപ്പോൾ വോട്ട് ചെയ്യണമെന്ന വാശി ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായെന്ന് അവകാശപ്പെടാൻ സാധിക്കില്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.






News Desk
2026-04-12



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.