ബെംഗളൂരു: ആവേശം നിറഞ്ഞ സതേൺ ഡെർബിയിൽ ബെംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സീസണിലെ ആദ്യ വിജയം കുറിച്ചു. ഒരു ഗോളിന് പിന്നിലായ ശേഷം ശക്തമായി തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ തങ്ങളുടെ ആദ്യ മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഹോം മത്സരം.
കളിയുടെ 27ാം മിനിറ്റിൽ ഫല്ലോയുടെ സെൽഫ് ഗോളിലൂടെ ആതിഥേയരായ ബെംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 33ാം മിനിറ്റിൽ ബെംഗളൂരു താരം ബ്രയാൻ സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മത്സരത്തിൽ നിർണായകമായി. മൈതാനത്തെ തർക്കത്തിനിടെ കൈവീശിയതിനാണ് സാഞ്ചസിന് നേരിട്ട് ചുവപ്പ് കാർഡ് ലഭിച്ചത്. പത്തുപേരുമായി ചുരുങ്ങിയ ബെംഗളൂരുവിനെതിരെ ആദ്യ പകുതിയുടെ അവസാനത്തോടെ ബ്ലാസ്റ്റേഴ്സ് കളിയിൽ പിടിമുറുക്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.