ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായശേഷം ബൂത്തുകളിൽ പോൾ ചെയ്യപ്പെട്ട വോട്ടുകളുടെ കൂടെ ഹോം വോട്ടുകൾ, തപാൽ വോട്ടുകൾ എന്നിവ കൂട്ടിയപ്പോൾ കണ്ണൂർ ജില്ലയിലെ അന്തിമ പോളിംഗ് ശതമാനം 80.2.
ജില്ലയിൽ ആകെയുള്ള 21,76,984 വോട്ടർമാരിൽ 17,10,913 പേർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ (78.59%), തപാൽ വോട്ടുകളും ഹോം വോട്ടുകളും മുഖേന 34644 പേർ വോട്ട് ചെയ്തു. ഇതിൽ 18756 ഹോം വോട്ടുകളും 15888 തപാൽ വോട്ടുകളുമാണ്.
മണ്ഡലം അടിസ്ഥാനത്തിൽ മട്ടന്നൂരിലാണ് കൂടിയ പോളിംഗ് (84.2%). കുറവ് ഇരിക്കൂറിലും (76.02%). മട്ടന്നൂരിന് പുറമെ പയ്യന്നൂർ, തളിപ്പറമ്പ്, ധർമ്മടം, പേരാവൂർ എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങൾ 80 ശതമാനം പിന്നിട്ടു.
കണ്ണൂർ ജില്ല
ആകെ വോട്ടർമാർ-21,76,984
ബൂത്തിൽ വോട്ട് ചെയ്തത്-17,10,913
തപാൽ വോട്ട് ചെയ്തത്-15,888
ഹോം വോട്ടിംഗ്-18756.
വോട്ടിംഗ് ശതമാനം-80.2%
മണ്ഡലം, ബൂത്തിൽ പോൾ ചെയ്ത വോട്ടുകൾ, തപാൽ വോട്ടുകൾ, ഹോം വോട്ടുകൾ, ആകെ വോട്ടുകൾ, വോട്ടിംഗ് ശതമാനം, ബ്രാക്കറ്റിൽ 2021 ലെ വോട്ടിംഗ് ശതമാനം എന്ന ക്രമത്തിൽ
പയ്യന്നൂർ- 152049, 2056, 1721, 155826, 82.5%, (81.84%)
കല്യാശ്ശേരി- 156897, 1382, 1594, 159833, 78.43%, (78.73%)
തളിപ്പറമ്പ്- 188159, 1938,1950, 192047, 82.7%, (83.58%).
ഇരിക്കൂർ- 148148, 1235, 2138, 151521, 76.02%, (78.23%).
അഴീക്കോട്- 146287, 845, 1281, 148413, 78.84%, (79.81%).
കണ്ണൂർ- 138132, 1027,1435, 140594, 77%, (77.08%).
ധർമ്മടം- 167774, 1958, 1848, 171580, 83.3%, (82.82%).
തലശ്ശേരി- 141846, 905, 1607, 144358, 77.7%, (75.93%).
കൂത്തുപറമ്പ്- 161448, 1238, 1519, 164205, 79.8%, (80.21%).
മട്ടന്നൂർ- 165902, 1933, 1977, 169812, 84.2%, (81.95%).
പേരാവൂർ- 144271, 1371,1686, 147328, 80.8%, (80.19%).
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.