ചെറുപുഴ ക്രൈസ്റ്റ് കോളേജിലെ 1991 - 93 ബാച്ച് പ്രീഡിഗ്രി വിദ്യാർഥികളുടെയും, അധ്യാപകരുടെയും 4 -ാമത് ഒത്തു ചേരൽ 2026 ഏപ്രിൽ 11 ശനിയാഴ്ച രാവിലെ 10 മുതൽ 3 വരെ, "ക്രൈസ്റ്റ് കോളേജിലെ മാഷന്മാരും പിള്ളേരും..!"
എന്ന പേരിൽ കാക്കയംചാൽ ഗ്രീൻപാർക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടത്തി..!
സ്ഥാപക പ്രിൻസിപ്പാൾ മൈക്കിൾ മാളിയേക്കൽ അധ്യക്ഷനായി.
അധ്യാപകനും നാടക സംവിധായകനുമായ NP വിക്രമൻ നായർ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രിൻസിപ്പാൾ ശശി പ്രസാദ് മുഖ്യാതിഥി ആയിരുന്നു. അധ്യാപകരായ മുരളി P, അഡ്വ. സരസൻ VN ജെയിംസ് P, ജയൻ പെരിങ്ങാല, ഫിലിപ്പ് മാത്യൂ, രവി കൊല്ലാട, രാജൻ കരിമ്പൻ, സോമൻ, ശശി കണ്ണാട, കാസിം തട്ടുമ്മൽ എന്നിവർ സംസാരിച്ചു..! വിദ്യാർത്ഥി പ്രതിനിധികളായിതോമസ് ഐപ്പ്, റോബിൻ ജോർജ്, ടോംസൻ ജോൺ, ഗോപി K, അരവിന്ദൻ M, ജോസ്കുട്ടി PT, അനിത MM, വിൻസി കുര്യാക്കോസ്, ഹേമ K, മിനി KS, ഷിനി PD,
ഓസ്റ്റിൻ കുര്യൻ ആമുഖ ഭാഷണം നടത്തി. വിജയൻ KV നന്ദി പറഞ്ഞു. അധ്യാപക - വിദ്യാർഥി ഒത്തുച്ചേരലിനു പുറമെ വിവിധ കലാപരിപാടികളും, സ്നേഹ വിരുന്നും നടത്തി
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.