കണ്ണൂർ: പോളിങ് ബൂത്തിലെ ചട്ട ലംഘനത്തിന് കെ. സുധാകരനെതിരെ പരാതി നൽകി യുവമോർച്ച. വോട്ട് ചെയ്യാൻ കയറിയത് അനുയായിക്കൊപ്പമെന്നാണ് പരാതി. കൂടെയുണ്ടായിരുന്ന ജയന്ത് ദിനേശനെതിരെയും പരാതി നൽകിയിട്ടുണ്ട്. യുവമോർച്ച ഉപാധ്യക്ഷൻ കെ. ഷിജിൽ ആണ് പരാതിക്കാരൻ.
ബൂത്തിൽ ഫോൺ ഉപയോഗിച്ചു, സുധാകൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തി എന്നീ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സഹിതമാണ് ഷിജിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.