India

ഇറാന്‍- അമേരിക്ക വെടി നിര്‍ത്തല്‍ ധാരണ; എണ്ണവിലയില്‍ ആശ്വാസം; ബ്രെന്റ് ക്രൂഡ് വിലയില്‍ 19% ഇടിവ്

ഇറാന്‍- അമേരിക്ക വെടി നിര്‍ത്തല്‍ ധാരണ; എണ്ണവിലയില്‍ ആശ്വാസം; ബ്രെന്റ് ക്രൂഡ് വിലയില്‍ 19% ഇടിവ്

ഇറാന്‍- അമേരിക്ക വെടി നിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ എണ്ണവിലയില്‍ ആശ്വാസം. ബ്രെന്റ് ക്രൂഡ് വിലയില്‍ 19 ശതമാനം ഇടിവുണ്ടായി. അസംസ്‌കൃത എണ്ണ വില ബാരലിന് 92 ഡോളറായി. അമേരിക്കന്‍ വിപണികളിലും നേട്ടമുണ്ടായി. എന്‍വിഡിയ,ടെസ്ല,ഇന്റല്‍ ഓഹരികള്‍ക്ക് നേട്ടം. ജാപ്പനീസ് ഓഹരി വിപണി നിക്കൈയും കൊറിയന്‍ വിപണി കോസ്പിയും 6% നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു.

ഇന്ത്യയ്ക്ക് ആശ്വാസമായി രണ്ട് എല്‍പിജി കപ്പലുകള്‍ ഉടന്‍ തീരത്തെത്തും. ഗ്രീന്‍ സാന്‍വി, ഗ്രീന്‍ ആശ എന്ന 2 എല്‍പിജി ടാങ്കറുകളാണ് തീരത്ത് എത്തുക. രണ്ട് കപ്പലുകളിലുമായി 60000 മെട്രിക് ടണ്ണിലധികം എല്‍പിജി ഉണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുള്ള 16 ഇന്ത്യന്‍ ടാങ്കറുകള്‍ക്ക് കൂടി ഹോര്‍മുസ് കടക്കാന്‍ ഉടന്‍ അനുമതി ലഭിക്കുമെന്ന് ഷിപ്പിംഗ് മന്ത്രാലയം പ്രതീക്ഷ പങ്കുവെച്ചു. 

ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള എയര്‍ ഇന്ത്യയുടെ പുതുക്കിയ ഇന്ധന സര്‍ചാര്‍ജ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന ഇന്ധനവില ഉയര്‍ന്നതോടെയാണ് ഇന്ധന സര്‍ചാര്‍ജ് എയര്‍ ഇന്ത്യ വര്‍ദ്ധിപ്പിച്ചത്. മുമ്പ് ദൂരവ്യത്യാസമില്ലാതെ എല്ലാ റൂട്ടുകള്‍ക്കും 399 രൂപയായിരുന്നു സര്‍ചാര്‍ജ്. എന്നാല്‍ ഇനി മുതല്‍ യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ച് നിരക്ക് മാറും.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഭ്യന്തര യാത്രകള്‍ക്ക് 299 രൂപ മുതല്‍ 899 രൂപ വരെയാണ് ഈടാക്കുക.500 km വരെ 299 രൂപയും,, 2000 km ന് മുകളില്‍ 899 രൂപയും യാത്രക്കാര്‍ അധികമായി നല്‍കേണ്ടി വരും.രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് 24 ഡോളര്‍ മുതല്‍ 280 ഡോളര്‍ വരെയാണ് ഈടാക്കുക .വരും ദിവസങ്ങളില്‍ മറ്റ് വിമാനക്കമ്പനികളും സമാനമായ രീതിയില്‍ നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് സൂചന.

അതിനിടെ, പൈലറ്റുമാരുടെ ജോലിസമയത്തിനുള്ള നിബന്ധനകളില്‍ ഡിജിസിഎ താല്‍ക്കാലിക ഇളവ് നല്‍കി. സര്‍വീസുകളെ പ്രതികൂലമായി
ബാധിക്കാതിരിക്കാനാണ് പൈലറ്റുമാരുടെ ജോലി സമയത്തില്‍ ഇളവ് നല്‍കിയതെന്ന് മന്ത്രാലയം അറിയിച്ചു.






News Desk
2026-04-08



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.