Read report

സെൻസസ് 2027നു ഇന്ന് തുടക്കമാകും; കേരളത്തിൽ ആദ്യഘട്ട നടപടികൾ ആരംഭിക്കുക ജൂണിൽ

സെൻസസ് 2027നു ഇന്ന് തുടക്കമാകും; കേരളത്തിൽ ആദ്യഘട്ട നടപടികൾ ആരംഭിക്കുക ജൂണിൽ

രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പ് പ്രക്രിയയ്ക്ക് ഇന്ന് തുടക്കമാകും. രണ്ട് ഘട്ടനങ്ങളിലായി നടക്കുന്ന സെൻസസ് 2027 പ്രക്രിയയുടെ ആദ്യ ഘട്ടമാണ് ഇന്ന് ആരംഭിക്കുക. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് എന്ന പ്രത്യേകതയോടെയാണ് നടപടികള്‍ ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിലെ ഭവൻ സെൻസസിൽ വീടുകളുടെ തരം,ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വീട്ടിലുള്ള ആസ്തികൾ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക.

സംസ്ഥാനത്തെ ആദ്യഘട്ട നടപടികൾ ജൂൺ മാസത്തോടെ മാത്രം ആണ് ആരംഭിക്കുക. .സെല്‍ഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതല്‍ ജൂണ്‍ 30വരെ സമയമുണ്ടാകും.ജൂലായ് ഒന്ന് മുതല്‍ ജൂലായ് 30വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വിവര ശേഖരണം നടത്തും.

അടുത്ത വർഷം ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിലാണ് വ്യക്തിഗത വിവരങ്ങളും ജാതി വിവരങ്ങളും ഉൾപ്പെടെയുള്ള ജനസംഖ്യാ കണക്കെടുപ്പ് നടത്തുക. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് സെൻസസ് നടപടികൾ രാജ്യത്ത് സെൻസസ് നടപടികൾ പുനരാരംഭിക്കുന്നത്. 2011-നു ശേഷം കോവിഡിന്റെ പശ്ചാത്തലത്തിൽ നീണ്ടുപോയ 2021 ലെ സെൻസസ് ആണ് ഈ കൊല്ലം ആരംഭിക്കുക.






News Desk
2026-04-01



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.