കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസ്' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ താരമാണ് അന്ന രാജൻ. കഴിഞ്ഞ ദിവസം നടി ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ നടിയുടെ വസ്ത്രധാരണം ഉൾപ്പെടെ വലിയ തോതിൽ വിമർശിക്കപ്പെട്ടു. വിവിധ ആംഗിളുകളിൽ യൂട്യൂബ് ചാനലുകൾ പകർത്തിയ നടിയുടെ ചിത്രങ്ങളിൽ പലതും ദേഹനിന്ദാപരമായിരുന്നു. ഇപ്പോഴിതാ, ഈ വിഷയത്തിൽ അന്ന രാജൻ പ്രതികരിച്ചിരിക്കുന്നു.
തന്റെ ഭക്തിയെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്ന തരത്തിൽ ചില ദൃശ്യങ്ങൾ എടുത്തുകാട്ടി പ്രചരിപ്പിക്കുന്നത് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നിയതായി നടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തന്റെ വസ്ത്രധാരണമോ, ഭാവങ്ങളോ, മറ്റെന്തെങ്കിലുമോ ഏതെങ്കിലും ഭക്തരുടെ വികാരങ്ങളെ അറിഞ്ഞോ അറിയാതെയോ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി മാപ്പപേക്ഷിക്കുന്നതായി നടി അറിയിച്ചു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.