ചെറുപുഴ ബസ് സ്റ്റാൻഡ് പരിസരത്തു 3 വാഹനങ്ങൾ കൂട്ടിയിടിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് അപകടം. പുളിങ്ങോം ഭാഗത്തുനിന്നു ചെറുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന കാർ നിരങ്ങി നീങ്ങി മുന്നിൽ നിർത്തിയിട്ട ടാക്സി വാഹനത്തിൽ ഇടിക്കുകയായിരുന്നു. മൂന്നു വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഈ സമയം റോഡിൽ കാൽനടയാത്രക്കാർ ഇല്ലാത്തതിനാൽ ദുരന്തം ഒഴിവായി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.