ലഹരിക്കെതിരെ ബോധവൽക്കരണവുമായി സ്വന്തമായി രചന നിർവഹിച്ചു സംവിധാനം ചെയ്ത്, അഭിനയിച്ച് നൂറിൽപ്പരം വേദികളിൽ മികച്ച പ്രകടനം കാഴ്ചവച്ച് എക്സൈസ് വകുപ്പിന്റെ വിമുക്തി പുരസ്കാരമടക്കം ആദരവുകൾ ഏറ്റുവാങ്ങിയ മുക്കുത്തി എന്ന
ഏകപാത്ര നാടകമുൾപ്പെടെ നിരവധി ചെറുകഥകളും എഴുതിയ സാഹിത്യകാരനും അഭിനേതാവുമായ അരവിന്ദാക്ഷൻ കൊതേരി ഭാരത് സേവക സമാജിന്റെ ദേശീയ പുരസ്കാരത്തിന് അർഹനായി. തിരുവനന്തപുരം കവടിയാറിൽ ബിഎസ്എസ് ആസ്ഥാനത്ത് വച്ച് നടന്ന പരിപാടിയിൽ ബിഎസ്എസ് അഖിലേന്ത്യ ചെയർമാൻ
ബി എസ്.ഗോപകുമാർ പുരസ്കാരം സമ്മാനിച്ചു. കേരളത്തിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പദിച്ചവരിൽ നിന്നും 50 ഓളം പേർ പുരസ്കാരത്തിന് അർഹരായിരുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.