തളിപ്പറമ്പ:തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം മഹാ ശിവരാത്രിയോടനുബന്ധിച്ച് ഉത്സവാഘോഷ കമ്മിറ്റി തയ്യാറാക്കിയ ശിവരാത്രി സ്പെഷ്യൽ സപ്ലിമെന്റിന്റെ പ്രകാശനം നടത്തി. പ്രശസ്ത ശില്പി ഉണ്ണി കാനായിക്ക് നൽകിക്കൊണ്ട് ടി ടി കെ ദേവസ്വം പ്രസിഡണ്ട് ടി പി വിനോദ് കുമാർ പ്രകാശനം നിർവഹിച്ചു .
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര സന്നിധിയിൽ വച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് പ്രകാശനം ചെയ്തത് .
ടി ടി കെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ
കെ പി വിനയൻ, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ സജീവൻ കരയപ്പാത്ത്, സെക്രട്ടറി
പി രാമചന്ദ്രൻ മാസ്റ്റർ, മനോജ് കേണോത്ത് , കെ ചന്ദ്രശേഖരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.