തളിപ്പറമ്പ: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെറിയ ഉത്സവം ഫെബ്രുവരി 13ന് തുടങ്ങും .
വൈകുന്നേരം 6 മണിക്കും രാത്രി 8 മണിക്കും ശ്രീകൃഷ്ണൻ്റെ എഴുന്നള്ളിപ്പ് വിഗ്രഹം മൂന്നു തവണ ക്ഷേത്ര പ്രദക്ഷിണം വെക്കുന്ന ചടങ്ങാണ് ചെറിയുത്സവം.
ശ്രീകൃഷ്ണ ബിംബം എഴുന്നള്ളിക്കുന്ന പാക്കത്തില്ലത്തെ ബ്രാഹ്മണൻ വൈകുന്നേരം 6 മണിക്കു ശേഷം എഴുന്നള്ളിപ്പ് ബിംബം എഴുന്നള്ളിച്ച് ശ്രീ ഭഗവതിയുടെ മണാട്ടിയിൽ ( പള്ളിയറ) വെച്ച് ശ്രീകൃഷ്ണനും ഭഗവതിക്കും കൂട്ടായി മലര്, പഴം, ശർക്കര, നിവേദ്യം ചെയ്യും.
രാത്രിയിലും ഇവിടെ വെച്ച് രണ്ട് പേർക്കും കൂട്ടായി ശർക്കര പായസം നിവേദിക്കും.
ഈ ഒരു ചടങ്ങ് ക്ഷേത്രത്തിൽ ഫിബ്രുവരി 13 മുതൽ മാർച്ച് 6 വരെ മാത്രമാണുള്ളത്.
ചെറിയ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 13 മുതൽ മാർച്ച് 5 വരെ സന്ധ്യക്ക് 7.15 മുതൽ 8.15 വരെ ക്ഷേത്രത്തിൽ ആധ്യാത്മിക പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട് .പതിനാറോളം പേർ വിവിധ വിഷയങ്ങളിൽ
പ്രഭാഷണം നടത്തും .മാർച്ച് 6 മുതൽ 20 വരെ കൊടിയേറ്റത്തോടു കൂടിയ ഉത്സവം നടക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.