ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയോടെയാണ് മോദി ദക്ഷിണാഫ്രിക്കയിലെത്തിയത്.
ഇന്ത്യൻ സമൂഹവും പ്രവാസികളും മോദിയെ അതിസന്തോഷത്തോടെ വരവേറ്റു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ദൗത്യനയത്തിന് വലിയ പ്രാധാന്യമേറുന്ന സമയത്താണ് ഈ സന്ദർശനം നടക്കുന്നത്.
അടുത്തിടെ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയും മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയും മോദി ഒഴിവാക്കിയിരുന്നു.
പ്രധാനമന്ത്രി രണ്ട് ഉച്ചകോടികളിൽ നിന്നും മാറിനിന്നത് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനാണെന്നാരോപിച്ച് പ്രതിപക്ഷം സർക്കാർ വിമർശിക്കുകയായിരുന്നു. അതേസമയം ട്രംപ് തന്നെ ജി-20 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.