Read report

എഥനോള്‍ കലർന്ന പെട്രോള്‍ കണ്ടെത്തുന്നതിനായി കണ്ണൂരിലെ പമ്പുകളില്‍ മിന്നല്‍ പരിശോധന നടത്തി

എഥനോള്‍ കലർന്ന പെട്രോള്‍ കണ്ടെത്തുന്നതിനായി കണ്ണൂരിലെ പമ്പുകളില്‍ മിന്നല്‍ പരിശോധന നടത്തി

കണ്ണൂർ:പെട്രോളില്‍ അനുവദനീയമായ അളവിലും കൂടുതല്‍ എഥനോള്‍ കലര്‍ത്തുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മിന്നല്‍ പരിശോധന നടത്തി. കണ്ണൂര്‍ കണ്ണോത്തുംചാലിലെ ബിപിസിഎല്‍ പെട്രോള്‍ പമ്പ്, വാരത്തെ ഐഒസിയുടെ പെട്രോള്‍ പമ്പ് എന്നിവിടങ്ങളിലാണ് ജില്ലാ സപ്ലൈ ഓഫീസര്‍ എം സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചത്. ഓരോ പമ്പില്‍ നിന്നും ഒരു ലിറ്റര്‍ വീതമുള്ള ആറ് സാമ്പിളുകളാണ് പ്രത്യേക അലൂമിനിയം കണ്ടെയിനറുകളില്‍ ശേഖരിച്ച ശേഷം പെട്ടിയിലാക്കി സീല്‍ ചെയ്തത്. ഇവയില്‍ രണ്ടെണ്ണം പരിശോധനാ ലാബിലേക്കയച്ചു. രണ്ടെണ്ണം വീതം അതത് പെട്രോള്‍ പമ്പിലും ജില്ലാ സപ്ലൈ ഓഫീസിലും സൂക്ഷിക്കും. 

കര്‍ണാടകയില്‍ ചില പമ്പുകളില്‍ നിന്നു ശേഖരിച്ച ഇന്ധനത്തില്‍ അനുവദനീയമായ 20 ശതമാനത്തില്‍ കൂടുതല്‍ എഥനോള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരമാണ് മിന്നല്‍ പരിശോധന നടത്തി ഇന്ധന സാമ്പിളുകള്‍ ശേഖരിച്ചത്. താലൂക്ക് സ്‌പ്ലൈ ഓഫീസര്‍മാരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും സ്‌ക്വാഡിന്റെ ഭാഗമായി പരിശോധനയില്‍ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം സുനില്‍ കുമാര്‍ അറിയിച്ചു.

 






News Desk
2026-11-10



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.