തളിപ്പറമ്പ: പരിയാരം പനങ്ങാട്ടൂരിൽ സി പി ഐ ബ്രാഞ്ച് കമ്മറ്റി ഓഫീസിനു വേണ്ടി നിർമ്മിക്കുന്ന എൻ ഇ ബാലറാം സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം അഡ്വ:പി സന്തോഷ് കുമാർ എം പി നിർവ്വഹിച്ചു.
സി പി ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടരി ടി വി നാരായണൻ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ ,അസി:സെക്രട്ടറിഎ പ്രദിപൻ, എക്സിക്യൂട്ടീവ് അംഗം കെ വി ഗോപിനാഥ് ,ജില്ലാ കൗൺസിൽ അംഗങ്ങളായ പി കെ മുജീബ് റഹമാൻ ,കോമത്ത് മുരളിധരൻ , പി എ ഇസ്മായിൽ,തളിപ്പറമ്പ് മണ്ഡലം അസി: സെക്രട്ടറി പി ഗംഗാധരൻ ,
മണ്ഡലം കമ്മറ്റി അംഗങ്ങളായ ഒ വി പ്രമോദ്,എം വിജേഷ്, എം പി വി രശ്മി, എ ഐ എസ് എഫ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി സായൂജ് രാജൻ, സി പി ഐ ബ്രാഞ്ച് സെക്രട്ടറി കെ പി ജയചന്ദ്രൻ പ്രസംഗിച്ചു.നിർമ്മാണ കമ്മിറ്റി കൺവീനർ
കെ പി രവീന്ദ്രൻ സ്വാഗതവും ചെയർമാൻ എൻ ചന്ദ്രൻ നന്ദിയും പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.