തളിപ്പറമ്പ:ആന്തൂർ നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അത്‌ലറ്റിക് മത്സരങ്ങൾ ധർമ്മശാല
കെ എ പി ഗ്രൗണ്ടിൽ നടന്നു.ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി സതീദേവി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർമാൻ പാച്ചേനി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
ഓമന മുരളീധരൻ,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി മോഹനൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആമിന ടീച്ചർഎന്നിവർ സംസാരിച്ചു. ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ
പി ദീപ സ്വാഗതവും നഗരസഭ കൗൺസിലർ എ വി പ്രേമൻ നന്ദിയും പറഞ്ഞു. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച നണിച്ചേരി രക്തസാക്ഷി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ഓവറോൾ ചാമ്പ്യനായി .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.