മോറാഴ :മോറാഴ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.ഒഴക്രോത്ത് നിന്ന് സ്കൂൾ പരിസരത്തേക്ക് നടന്ന ഘോഷയാത്രയിൽ ചെണ്ട വാദ്യം,മുത്തുക്കുട, എന്നിവയ്ക്ക് പുറമേ എസ് പി സി , ജെ ആർ സി,,ലിറ്റിൽ കൈറ്റ്സ്, എൻ എസ് എസ് എന്നിവരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും അണിനിരന്നു.നവംബർ 10 മുതൽ 13 വരെ നടക്കുന്ന കലോത്സവത്തിൽ സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി മൂവായിരത്തിലധികം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.
ആന്തൂർ നഗരസഭ ചെയർമാൻ വി സതീദേവി, വൈസ് ചെയർമാൻ വിനോദ് കുമാർ പാച്ചേനി, എ ഇ ഒ കെ കെ രവീന്ദ്രൻ, കൌൺസിൽമാർ, വിവിധ സബ് കമ്മറ്റി ഭാരവാഹികൾ പങ്കെടുത്തു.. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും നടന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.