സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും മറ്റു താൽക്കാലിക തസ്തികകളിലേക്കുള്ള നിയമനങ്ങൾക്കും ഇനിമുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) നിർബന്ധമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് കൂടുതൽ കർശനമായി നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പ് മുൻപ് തന്നെ ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും, വടകരയിൽ അധ്യാപകർ MDMA കേസിൽ ഉൾപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കാൻ തീരുമാനിച്ചത്. ഇതേത്തുടർന്ന്, താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനായി സ്കൂളുകൾ നൽകുന്ന പരസ്യങ്ങളിലും അറിയിപ്പുകളിലും 'പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്' എന്ന് പ്രത്യേകം രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.
വകുപ്പിന് കീഴിലുള്ള ഓഫിസുകളിലും സ്കൂളുകളിലും ബാങ്ക് ഇടപാടുകൾ നടത്തുന്നതിനായി സ്ഥിരം ജീവനക്കാരെ മാത്രം ചുമതലപ്പെടുത്തേണ്ടതാണ്.
ബാങ്ക് അക്കൗണ്ടുകൾ എല്ലാ മാസത്തെയും അവസാന ദിവസം പരിശോധിച്ച്, കൃത്യത ഉറപ്പുവരുത്തി ഓഫിസ് മേധാവി സാക്ഷ്യപ്പെടുത്തണം.
സ്ഥാപന മേധാവിയുടെ ഔദ്യോഗിക മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം (ലിങ്ക് ചെയ്യണം) എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.