കണ്ണൂർ: കണ്ണൂർ നഗരത്തിനടുത്തെ കക്കാട് മയക്ക്‌മരുന്നുമായി യുവാവ് അറസ്റ്റിൽ. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി എം. അജ്‌മലിനെ (29)യാണ് കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ഷാജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി കണ്ണൂർ ടൗൺ, കക്കാട് ഭാഗത്ത് ഇന്നലെ വൈകിട്ട് നടന്ന റെയ്‌ഡിൽ ആറ് ഗ്രാമോളം എംഡിഎംഎയാണ് പിടികൂടിയത്.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി.വി ഗണേഷ് ബാബു, പി.പി സുഹൈൽ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.