തളിപ്പറമ്പ: കണ്ണൂർ ജില്ലയിലെ മാതൃക ടൗൺ വികസന പദ്ധതിയായ പ്രൊജക്റ്റ് ബീക്കൺ ടൗണിന്റെ ഭാഗമായി ആന്തൂർ നഗരസഭയിലെ ധർമ്മശാല ടൗൺ ബീക്കൺ ടൗൺ ആക്കി മാറ്റുന്നതിനായി ബഹുജന പങ്കാളിത്തത്തോടെ ധർമ്മശാല ടൗണിൽ പൊതു ശുചീകരണം നടത്തി.
നഗരസഭ വൈസ് ചെയർപേഴ്സൺ പാച്ചേനി വിനോദ്കുമാർ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ദീപ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ കെ പി മോഹനൻ,
കെ വി പ്രേമരാജൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
നഗരസഭ സെക്രട്ടറി കെ മനോജ് കുമാർ സ്വാഗതവും സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ജോഷ്വാ ജോസഫ് നന്ദിയും
പറഞ്ഞു . ശുചീകരണത്തിൽ നഗരസഭ കൗൺസിലർമാർ,ഓട്ടോ ടാക്സി തൊഴിലാളികൾ,
വ്യാപാരി വ്യവസായി പ്രതിനിധികൾ,ഹരിത കർമ്മസേനാംഗങ്ങൾ,നഗരസഭ ജീവനക്കാർ,യുവജന സംഘടന പ്രതിനിധികൾ
എന്നിവർ പങ്കെടുത്തു.
പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി അജീർ, റെജീന, വി പി അഫ്‍സില എന്നിവർ എന്നിവർ നേതൃത്വം നൽകി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.