Read report

ബാല്യസ്പന്ദനം തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം സoഘടിപ്പിച്ചു

ബാല്യസ്പന്ദനം തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം സoഘടിപ്പിച്ചു

തളിപ്പറമ്പ : മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മപദ്ധതിയിലുള്‍പ്പെടുത്തി            കേരളത്തിലെ അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണവും പോഷണവും ഉറപ്പാക്കുന്നതിനായി വനിതാ - ശിശുവികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ്  ബാല്യസ്പന്ദനം.തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം ചെങ്ങളായി പഞ്ചായത്തിലെ കൈതക്കടവ് അങ്കണവാടിയിൽവച്ച് നടന്നു .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം  നിർവ്വഹിച്ചു.ചെങ്ങളായി ഗ്രാമ  പഞ്ചായത്ത് വൈസ് പ്രസിഡന്റകെ കെ രവിമാസ്റ്റർ  അദ്ധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ 
കെ റുഖിയ,  ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി കെ സിന്ധു,തളിപ്പറമ്പ സി ഡി പി ഒ :  രേണുക പാറയിൽ, ചുഴലി 
ജെ എച്ച് ഐ ഷൈൻ മോന്‍, ഐ സി ഡി എസ്  എസ് സൂപ്പർവൈസർ പി രമ്യ  എന്നിവര്‍ പ്രസംഗിച്ചു.
ആരോഗ്യ പോഷണ പരിശോധന,ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം,തുടർചികിത്സ,
ഭക്ഷണക്രമീകരണവും ബോധവത്ക്കരണവും, വ്യാപനംഎന്നിവയാണ് ബാല്യസ്പന്ദനത്തിന്റെ പ്രധാന ലക്ഷ്യങ്ങളും സവിശേഷതകളും.






രാജൻ തളിപ്പറമ്പ
2026-09-10



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.