പഴയങ്ങാടി:പിലാത്തറ മണ്ടൂരിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് പേർ പൊള്ളലേറ്റ് മരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയ്ക്കാണ് അപകടം. റോഡരികിൽ തകരാറായതിനാൽ നിർത്തിയിട്ട മര ലോറിയിൽ ടാങ്കർ ലോറി വന്നിടിക്കുകയായിരുന്നു. ലോറിയുടെ അറ്റകുറ്റപണിക്കായി എത്തിയ മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. അപകടത്തിൽ ടാങ്കർ ലോറി കത്തി നശിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അതീവഗുരുതരമായി പൊള്ളലേറ്റ രണ്ടു പേരെയും ഫയർഫോഴ്സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്ഥലത്ത് പൊലിസും ഫയർഫോഴ്സും ക്യാംപ് ചെയ്യുന്നുണ്ട്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.