ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാനില്ലെന്ന് പോലീസിന് ലഭിച്ച പരാതി അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്ര ഭരണസമിതി. തെറ്റായ റിപ്പോർട്ട് സർക്കാരിന് നൽകിയ ഉദ്യോഗസ്ഥനെതിരേ നടപടിവേണമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഡിജിപി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൂർണമായും തെറ്റാണ്. റിപ്പോർട്ടിൽ നഷ്ടപ്പെട്ടു എന്ന് പറയുന്ന വൈര നാമവും വിളക്കും ഉൾപ്പെടെയുള്ള വസ്തുക്കളെല്ലാം ശ്രീകോവിലിനുള്ളിൽ ഭദ്രമായിരിപ്പുണ്ട്.
ഭക്തർ സമർപ്പിച്ച സ്വർണ നാണയങ്ങളുടെയും കട്ടകളുടെയും കൃത്യമായ കണക്കുകൾ ക്ഷേത്രത്തിലുണ്ടെന്നും ഭരണസമിതി യോഗത്തിന് ശേഷം ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.