തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലെ ഇ.ഡി റെയ്ഡിനെ വിമർശിക്കില്ല എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. റെയ്ഡ് നടത്തിയത് ഹൈക്കോടതി അനുമതി പ്രകാരം. താൻ നരേന്ദ്ര മോദിയോട് പറഞ്ഞാൽ റെയ്ഡ് നടത്താൻ ഇ.ഡി വരുമോ. കേന്ദ്ര ഏജൻസിയുടെ റെയ്ഡിൽ സംസ്ഥാന സർക്കാരിന് എന്ത് റോളെന്നും മുഖ്യമന്ത്രി. അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി നടപടികൾ സ്വീകരിക്കുന്നത്. തങ്ങൾക്ക് ഇതിൽ ഒരു റോളും ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെയാണ് ഇ.ഡി പരിശോധന നടന്നതെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി പരിഹസിച്ച് തള്ളി. പിണറായി ആകെ കുറ്റം പറഞ്ഞത് രാഹുൽ ഗാന്ധിയെയാണ്. ബിജെപിയെ കുറിച്ച് മിണ്ടിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
റെയ്ഡ് നടക്കുന്ന കാര്യം സർക്കാരിനോ പൊലീസിനോ അറിവില്ലായിരുന്നു. സംഘർഷം അറിഞ്ഞ് ആഭ്യന്തര മന്ത്രിയാണ് പൊലീസിനെ വിന്യസിപ്പിച്ചത്. അതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ക്രിമിനലുകളാണ് ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചത്. സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ കയറാത്തത്, പൊലീസിൻ്റെ സംയമനം. പൊലീസ് ബുദ്ധിപൂർവം പ്രവർത്തിച്ചു. ഇഡി സംഘത്തെ ആക്രമിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച ഇല്ലെന്നും വി.ഡി. സതീശൻ പ്രതികരിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.