പാവന്നൂർകടവ് പള്ളിക്ക് സമീപം സ്കൂട്ടറിൽ മിനി ലോറിയിടിച്ച് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം.
റോഡരികിൽ നിർത്തിയ സ്കൂട്ടറിൽ മിനി ലോറി ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 8.20 ഓടെയാണ് നാടിനെ നടുക്കിയ അപകടം.
ഇരിക്കൂർ സ്വദേശി പി കെ സാജിദ്- പാവന്നൂർകടവ് കുട്ടികുന്നുമ്മൽ ഹൗസിൽ എ കെ മൈമൂനത്ത് ദമ്പതികളുടെ മകൾ എ കെ തശ്രീഫ ആണ് മരിച്ചത്.
സാജിദും മൈമൂനത്തും ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പാവന്നൂർ കടവ് മദ്‌റസയിൽ എത്തിച്ച് പൊതുദർശനം, തുടർന്ന് കബറടക്കം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.