തിരു:സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകി സിപിഎം. മൂന്നു വർഷത്തിനു ശേഷമാണ് അംഗത്വം പുതുക്കി നൽകുന്നത്. പിബി അംഗം പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നിർദേശം നൽകിയതോടെയാണ് പാർട്ടി അംഗത്വം തിങ്കളാഴ്ച പുതുക്കി നൽകിയത്. ബിനീഷ് കോടിയേരി നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. നേരത്തെ കള്ളപ്പണകേസിൽ അകപ്പെട്ടതോടെയാണ് ബിനീഷിനെ സിപിഎം അംഗത്വത്തിൽ നിന്ന് നീക്കിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.