Read report

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

സൗജന്യ സ്ത്രീയാത്രയും പെൻഷൻ വര്‍ദ്ധനയും ഉള്‍പ്പെടെ 'ഇന്ദിരാ ഗ്യാരന്റികളില്‍' ഉറ്റുനോക്കി കേരളം


വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് പ്രഖ്യാപിച്ച ​ഗ്യാരന്റികൾ സംബന്ധിച്ച നയങ്ങളിൽ ഊന്നിയായിരിക്കും പ്രസം​ഗം. രാവിലെ ഒൻപതിന് ​ഗവർണർ സഭയെ അഭിസംബോധന ചെയ്യും. രാവിലെ 8.55 ഓടെ സഭയിലെത്തുന്ന ​ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫും ചേർന്നു സ്വീകരിക്കും.

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര, പെൻഷൻ വർധന, ഇന്ദിര ​ഗ്യാരന്റികൾ എന്നിവയെല്ലാം നയപ്രഖ്യാപനത്തിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. റദ്ദാക്കിയ സിൽവർ ലൈനിനു പകരം പുതിയ പദ്ധതിയുണ്ടാകുമോ എന്നതും കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാ​ഗ്ദാനം. ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. ദേശീയപാത നിർമാണം പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ അടക്കമുള്ളവയും നയപ്രഖ്യാപന പ്രസം​ഗത്തിൽ ഉണ്ടായേക്കും






News Desk
2026-05-29



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.