ആലപ്പുഴ: മന്ത്രി എം. ലിജുവിനെതിരെ കായംകുളം മുൻ എംഎൽഎ യു. പ്രതിഭ. ലിജു ജയിച്ചത് ശരിയായ മാർഗത്തിൽ അല്ലെന്നാണ് യു. പ്രതിഭയുടെ ആരോപണം. ലിജു കരഞ്ഞ് വോട്ട് വാങ്ങി. താൻ കരഞ്ഞത് വോട്ടിന് വേണ്ടി ആയിരുന്നില്ല. ലിജു വീടുകൾ കയറി അപവാദ പ്രചരണം നടത്തി. മണ്ഡലത്തിൽ യുഡിഎഫ് പണം ഒഴുക്കിയെന്നും യു. പ്രതിഭയുടെ ഗുരുതര ആരോപണം. ഫേസ്‍ബുക്ക് ലൈവിലൂടെയായിരുന്നു മുൻ എംഎൽഎയുടെ പ്രതികരണം.
വിജയവും പരാജയവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. എന്നാൽ വിജയിച്ച വ്യക്തികൾ ആ നാടിന് വേണ്ടി എന്തെല്ലാം ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കൂട്ടായ പരിശ്രമത്തിന്റെ ഫലമായണ് യുഡിഎഫിന് വിജയിക്കാൻ കഴിഞ്ഞത്. എന്നാൽ ധാരാളം കള്ളപ്രചാരണങ്ങളും എനിക്കെതിരെ ഉണ്ടായിട്ടുണ്ട്. രണ്ട് തവണ പ്രതിഭ ജയിച്ചതല്ലേ ഇനി യുഡിഎഫിന് അവസരം തരണം എന്നായിരുന്നു പ്രചരണം. വില്ലത്തിയാക്കിയായിരുന്നു വീടുകൾ കയറിയുള്ള പ്രചരണം. അങ്ങനെ ഒരു സഹതാപ തരംഗം മണ്ഡലത്തിൽ സൃഷ്ടിച്ചു, യു. പ്രതിഭയുടെ വാക്കുകൾ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.