Read report

ജനപ്രിയ തുടക്കത്തിന് വി.ഡി.എസ് സര്‍ക്കാര്‍; ഗ്യാരന്റികളില്‍ രണ്ടെണ്ണത്തില്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെ വാർത്താസമ്മേളനത്തിൽ സർക്കാരിൻ്റെ വമ്പൻ പ്രഖ്യാപനങ്ങൾ...

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അധികാരമേറ്റ് വി.ഡി. സതീശൻ. ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെ വാർത്താസമ്മേളനത്തിൽ സർക്കാരിൻ്റെ വമ്പൻ പ്രഖ്യാപനങ്ങൾ. ആശാ വർക്കമാരുടെ വേതനവർധന, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെ കോൺഗ്രസിൻ്റെ രണ്ട് ഗ്യാരൻ്റികളാണ് നടപ്പിലാക്കുന്ന കെഎസ്ആർടിസിയിലെ സൗജന്യയാത്രയും ആശാ വർക്കർമാരുടെ വേതനവർധനവും.

പ്രഖ്യാപനങ്ങൾ:

- ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

- വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് ജപ്പാൻ മോഡലിൽ നടപ്പിലാക്കും. വയോജനങ്ങളെ കരുതലോടെ ചേർത്ത് പിടിക്കാൻ പദ്ധതികൾ ഉണ്ടാകും. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. ഇതിനുമുൻപ് ഇത് വിജയകരമായി നടപ്പിലാക്കിയത് ജപ്പാനിലാണ്.

- ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കും. ആദ്യഘട്ടത്തിൽ 3,000 രൂപ വർധിപ്പിക്കും. ഇതോടെ ഓണറേറിയം 12,000 ആകും. വിരമിക്കൽ അനുകൂല്യത്തിന്റെ കാര്യം പിന്നീട് തീരുമാനിക്കും.

- അംഗനവാടി ജീവനക്കാരുടെയും പാചക തൊഴിലാളികളുടെയും വേതനത്തിൽ 1,000 രൂപ വർധന

ജി. സുധാകരനെ പ്രോടെം സ്പീക്കർ ആയി നിയമിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മെയ് 21ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും. മെയ് 22ന് സ്പീക്കർ തെരഞ്ഞെടുപ്പും നടക്കും. ആലപ്പുഴ ലാത്തിച്ചാർജിൽ ഗൺമാൻമാർക്കെതിരെ പുനരന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും വി.ഡി. സതീശൻ അറിയിച്ചു.






News Desk
2026-05-18



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.