Read report

ഇരുട്ടടി! ഇന്ധന വില കൂട്ടി

കേരളത്തിലെ പെട്രോൾ പമ്പുകളിലും വില വർധന നിലവിൽ വന്നിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് വീണ്ടും ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 3 രൂപ വീതമാണ് കൂട്ടിയത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിൻ്റെ വില കൂടിയതാണ് വില വർധനയ്ക്ക് കാരണം. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ വില വർധന നടപ്പിലാവുക.

കേരളത്തിലെ പെട്രോൾ പമ്പുകളിലും വില വർധന നിലവിൽ വന്നിട്ടുണ്ട്. പുതുക്കിയ വില അനുസരിച്ച് എറണാകുളം- 108.76, തിരുവനന്തപുരം- 110.75, കോഴിക്കോട്- 109.24 എന്നിങ്ങനെയാണ് വില നിലവാരം. വില വർധിപ്പിച്ചതിന് പിന്നാലെ ഡൽഹിയിൽ പെട്രോളിന് വില ലിറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസലിന് ലിറ്ററിന് 87.67 രൂപയിൽ നിന്ന് 90.67 രൂപയായും ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായിരുന്നിട്ടും ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് നടപടി.






News Desk
2026-05-15



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.