അബുദാബി: യുഎഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടിക പുറത്തുവിട്ട് ഫോർബ്സ് മിഡിൽ ഈസ്റ്റ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി. 5.8 ബില്യൻ ഡോളറാണ് യൂസഫലിയുടെ ആസ്തി. 110 ബില്യൺ ഡോളർ ആസ്‌തിയുള്ള, ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസ് സ്ഥാപകൻ ചാങ്‌പെങ് ഷാവോയാണ് പട്ടികയിൽ ഒന്നാമൻ.
ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കിയിൽ തുടങ്ങി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വരെയുള്ളവരാണ് പട്ടികയിൽ ഇടംനേടിയ മറ്റ് മലയാളികൾ. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ)യും പട്ടികയിലുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.