Innathe Varthakal

ഇന്ന് തൃശൂർ പൂരം; കർശന നിയന്ത്രണത്തിലും ആവേശത്തിൽ നാടും നഗരവും

ഇന്ന് പൂരങ്ങളുടെ പൂരം; കർശന നിയന്ത്രണത്തിലും ആവേശത്തിൽ നാടും നഗരവും

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. പൂരത്തിന് തുടക്കം കുറിക്കാൻ കണിമംഗലം ശാസ്താവ് എത്തുന്നതിനു പിന്നാലെ മറ്റ് കടക്ക് ക്ഷേത്രങ്ങളും വടക്കുംനാഥൻ്റെ മണ്ണിലേക്ക് പുറപ്പെടും. രാവിലെ 11 മണിയോടെയാണ് പ്രസിദ്ധമായ മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കുന്നത്.

12 മണിയോടുകൂടി പറമേക്കാവ് ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളത്ത് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇലഞ്ഞിത്തറമേളവും വൈകിട്ട് അഞ്ചുമണിയോടെ തെക്കോട്ടിറക്കവും കുടമാറ്റം നടക്കും

പൂരാവേശത്തിൽ പങ്കാളികളാകാൻ വിവിധ സ്ഥലങ്ങളിൽ നിന്നും പതിനായിരങ്ങളാണ് തൃശൂരിലേക്ക് എത്തിയിരിക്കുന്നത്. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തിയാണ് ഇത്തവണ പൂരം നടക്കുക.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കുടമാറ്റം ചെറിയ രീതിയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കുടമാറ്റത്തിന് പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകള്‍ വീതമായിരിക്കും ഉണ്ടായിരിക്കുക. കുടകളുടെ എണ്ണവും കുറയ്ക്കുന്നതിനോടൊപ്പം കുടമാറ്റ സമയം 15 മിനുട്ടായും കുറയ്ക്കും.

News Desk
2026-04-26



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.