രണ്ടു കോടി കുടവയറൻമാരുമായി കേരളം ഒന്നാമത്; അമിതവണ്ണത്തിൽ രണ്ടാം സ്ഥാനം!

രണ്ടു കോടി കുടവയറൻമാരുമായി കേരളം ഒന്നാമത്; അമിതവണ്ണത്തിൽ രണ്ടാം സ്ഥാനം!

കുടവയറുള്ളവരുടെ എണ്ണത്തിൽ രാജ്യത്ത് കേരളത്തിന് ഒന്നാം സ്ഥാനം. അമിതവണ്ണത്തിൽ കേരളം രണ്ടാമതും.
ജനസംഖ്യാനുപാതികമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ.

Indian Council of Medical Researchയും
India Diabetesയും ചേർന്ന് 12 വർഷം നീണ്ടു നടത്തിയ പഠനത്തിലാണ് ഈ നിഗമനം.

സർവേ പ്രകാരം Keralaയിൽ 58.2 ശതമാനം പേർക്കും കുടവയറുണ്ട്.
Punjab (57.2%) രണ്ടാംസ്ഥാനത്തും
Haryana (56.9%) മൂന്നാംസ്ഥാനത്തുമാണ്.

അമിതവണ്ണത്തിന്റെ കാര്യത്തിൽ
Puducherryയാണ് ഒന്നാമത് (45.9%).
തൊട്ടുപിന്നിൽ Kerala (43.6%)യും
Delhi (41.8%)യും വരുന്നു.

ദേശീയ ശരാശരി കുടവയറിൽ 39.5 ശതമാനവും അമിതവണ്ണത്തിൽ 28.6 ശതമാനവുമാണ്.

അരവണ്ണം 90 സെന്റിമീറ്ററിൽ (35 ഇഞ്ച്) കൂടുതലുള്ള പുരുഷന്മാരെയും 80 സെന്റിമീറ്ററിൽ (31 ഇഞ്ച്) കൂടുതലുള്ള സ്ത്രീകളെയും കുടവയറുള്ളവരായി കണക്കാക്കുന്നു.

പഠന റിപ്പോർട്ട് Ministry of Health and Family Welfare പാർലമെന്റിൽ സമർപ്പിച്ചു. വരുംകാലങ്ങളിൽ ഇത്തരം ജീവിതശൈലീ രോഗങ്ങൾ കൂടുതൽ വർധിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടിന്റെ വിലയിരുത്തൽ.

ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി, വ്യായാമക്കുറവ്, ഇരുന്ന് ചെയ്യേണ്ട ജോലികൾ എന്നിവയാണ് വയറുവണ്ണത്തിന്റെയും അമിതവണ്ണത്തിന്റെയും പ്രധാന കാരണങ്ങളെന്ന് പഠനം വ്യക്തമാക്കുന്നു.

ഇതിനെതിരെ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി
Food Safety and Standards Authority of Indiaയുടെ Eat Right Movement പദ്ധതിയും,
കേന്ദ്ര സർക്കാരിന്റെ Fit India Movement പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

അതോടൊപ്പം National Programme for Prevention and Control of Non-Communicable Diseases പദ്ധതിയിലൂടെ ആരോഗ്യ മേളകൾ, യോഗ ക്യാമ്പുകൾ, സൗജന്യ പരിശോധന–ചികിത്സാ ക്യാമ്പുകൾ എന്നിവയും സംഘടിപ്പിച്ചുവരുന്നു.

ആധുനിക വൈദ്യശാസ്ത്രം അമിതവണ്ണത്തെ ഒരു ജീവിതശൈലീ പ്രശ്‌നമായി മാത്രമല്ല, ഒരു രോഗാവസ്ഥയായിട്ടാണ് പരിഗണിക്കുന്നത്.

ഇത് ഹൃദ്രോഗം, പ്രമേഹം, സന്ധിവേദന, ഉറക്കസംബന്ധമായ ബുദ്ധിമുട്ടുകൾ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കാം.
ഉപ്പ്, മധുരം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം നിയന്ത്രിക്കണമെന്നും, സ്ഥിരമായ വ്യായാമം, മാനസിക സമ്മർദ്ദ നിയന്ത്രണം, മതിയായ ഉറക്കം എന്നിവ അനിവാര്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ

കുടവയറുള്ളവർ – 55 കോടി
അമിതവണ്ണക്കാർ – 40 കോടി
കേരളത്തിൽ

കുടവയറുള്ളവർ – 2 കോടി
അമിതവണ്ണം – 1.5 കോടി






News Desk
2026-02-21



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.