Read report

പ്രശസ്ത ഫിസിഷനും ഡയബറ്റോളജിസ്റ്റുമായ ഡോ. ചന്ദ്രശേഖരൻ അന്തരിച്ചു.

പ്രശസ്ത ഫിസിഷനും ഡയബറ്റോളജിസ്റ്റുമായ ഡോ. ചന്ദ്രശേഖരൻ അന്തരിച്ചു.

തലശ്ശേരി തിരുവങ്ങാട് സ്വദേശിയും പ്രശസ്ത ഫിസിഷനും ഡയബറ്റോളജിസ്റ്റുമായ ഡോ. ചന്ദ്രശേഖരൻ അന്തരിച്ചു. മികച്ച ചികിത്സകനെന്നതിലുപരി, മനുഷ്യസ്നേഹവും സൗമ്യതയും നിറഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹം. നല്ല ഒരു നീന്തൽ വിദഗ്ധനായി അറിയപ്പെട്ടിരുന്ന ഡോ. ചന്ദ്രശേഖരൻ, ദീർഘകാലം കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനം അനുഷ്ഠിച്ച ശേഷം വി.ആർ.എസ് സ്വീകരിച്ച് തലശ്ശേരിയിലെ സ്വന്തം വസതിയിൽ പ്രാക്റ്റീസ് | തുടരുകയായിരുന്നു. അസുഖ ബാധിതനായിട്ടും കർമോൽസുകനായി രോഗികളെ പരിചരിക്കാനുള്ള സന്മനസ്സ് കാണിക്കാറുള്ള വ്യക്തിയായിരുന്നു. രോഗികൾക്ക് ഏറ്റവും കുറഞ്ഞ മരുന്ന് മാത്രം എഴുതി, ഒന്നാമത്തെ മരുന്ന്

"നടത്തം " എന്ന് മലയാളത്തിൽ കുറിച്ചിടുന്ന തലശ്ശേരിയിലെ ഏക ഡോക്ടർ. ആദ്യമായി തലശ്ശേരി ഭാഗത്ത് നിന്നും പ്രധാനമന്ത്രി ജൻ ഔഷധി

മരുന്ന് വാങ്ങിക്കാൻ ഒരു ഡോക്ടർ തന്റെ മരുന്ന് കുറിപ്പിൽ ജൻ ഔഷധി എംബ്ലം വരച്ചുകൊണ്ട് "ഈ മരുന്ന് വാങ്ങിച്ചോളൂ" എന്ന് പബ്ലിസിറ്റി കൊടുത്ത ജനകീയൻ

കോടിയേരിയിലെ പരേതരായ കെ. കുഞ്ഞിക്കണ്ണൻ നായരുടെയും പറമ്പത്ത് മാധവി അമ്മയുടെയും മകനാണ്(73). തിരുവങ്ങാട് ഹരിപ്രസാദത്തിൽ ആണ് താമസം.

​റിട്ട. നഴ്സിംഗ് സൂപ്രണ്ട് വി.പി. രാധയാണ് ഭാര്യ.

​മക്കൾ: പ്രിയ (മുംബൈ), രാഹുൽ (സീറം ഇൻസ്റ്റിറ്റ്യൂട്ട്, പൂനെ).

മരുമക്കൾ: ദീപക് (മുംബൈ), അമൃത (അധ്യാപിക, പൂനെ).

സഹോദരങ്ങൾ: പി. ശാന്തകുമാരി, പി. പ്രഭാകരൻ, പി. പ്രേമകുമാരി, പരേതനായ പി. രാജേന്ദ്രൻ.

​സംസ്കാരം: നാളെ (22.01.2026, വ്യാഴാഴ്ച) രാവിലെ 10 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.

 

 






News Desk
2026-01-22



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.