കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ ശീതീകരിച്ച വിശ്രമ മുറി വ്യാഴാഴ്ച തുറക്കും.
മണിക്കൂറിന് 30 രൂപയാണ് നിരക്ക്. അൻപത് പേർക്ക് ഇരിക്കാം. കഫ്റ്റീരിയ, ശൗചാലയം ഉൾപ്പെടെയുണ്ട്. നേരത്തേ ഉണ്ടായിരുന്ന 15 പേർക്ക് ഇരിക്കാവുന്ന വിശ്രമ മുറിയാണ് നവീകരിച്ചത്.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർ എസ് സജിത് കുമാർ ഉദ്ഘാടനം ചെയ്യും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.