തളിപ്പറമ്പ: പയ്യന്നൂർ ടോപ് ഫോം ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന് സ്വാഗത സംഘം
രൂപീകരണയോഗം പയ്യന്നൂർ ഡി വൈ എസ് പി : കെ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു .
കെ പി ഒ എ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി രമേശൻ വെള്ളോറ,
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ പി അനീഷ്, പി വി രാജേഷ്, കെ പി എ ജില്ലാ സെക്രട്ടറി
കെ പ്രിയേഷ് പ്രസംഗിച്ചു.
കെ പി ഒ എ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി എൻ വി രമേശൻ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളായി കെ സത്യൻ (ചെയർമാൻ), എൻ കെ ഗിരീഷ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
ഫെബ്രുവരി 13, 14 തീയ്യതികളിൽ പയ്യന്നൂരിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. ഫെബ്രുവരി 13 ന് കുടുംബ സംഗമം, പോലീസ് ഉദ്യോഗസ്ഥരുടെ കലാ പരിപാടികൾ എന്നിവയും ,
14 ന് പ്രതിനിധി സമ്മേളനവും നടക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.