തളിപ്പറമ്പ സർ സയിദ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും
ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന കണ്ണൂർ യുനിവേഴ്‌സിറ്റി വിദ്യാർത്ഥി ക്ഷേമ വിഭാഗം മുൻ ഡയരക്ടറുമായ ഡോ: ടി പി നഫീസ ബേബി യുടെ വിരമിക്കലിനോടുബന്ധിച്ചുള്ള പൂർവ്വവിദ്യാർത്ഥി പ്രഭാഷണ പരമ്പര യുടെ ഉൽഘാടനവും സംഘടിപ്പിച്ചു.
മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണം തളിപറമ്പ് മുൻസിപ്പൽ ചെയർമാൻ
പി കെ സുബൈർ ഉദ്ഘാടനം ചെയ്തു.
തുഞ്ചത്തെഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റി മുൻ വെസ് ചാൻസലർ ഡോ: അനിൽ വള്ളത്തോൾ ചടങ്ങിൽ മുഖ്യാതിഥിയായി.
ലക്ഷ്യപ്രാപ്തിയിൽ എത്തുന്നത് വരെ കഠിനപ്രയത്നം ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളെ ഉൽബോധിപ്പിച്ചു.
ഫിസിക്സ് വകുപ്പിലെ പൂർവ അധ്യാപകരും, 1999 - 2002 അലുംമ്‌നി ബാച്ചും ഏർപ്പെടുത്തിയ എൻ്റ്ഡോവ്മെൻ്റ് അക്കാദമിക് മികവിൽ ഉന്നത വിജയം കാഴ്ച വെച്ച വിദ്യാ൪ത്ഥികൾക്ക് വിതരണം ചെയ്തു .
ചടങ്ങിൽ കോളേജ് മാനേജർ അഡ്വ: പി മഹമൂദ് അധ്യക്ഷത വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ: ഇസ്മയിൽ ഒലായിക്കര സ്വാഗതവും വകുപ്പ് മേധാവി ഡോ: കെ കെ ഫൈറൂസ നന്ദിയും പറഞ്ഞു.
അലുമിനി പ്രഭാഷണ പരമ്പര കോളേജ് മാനേജർ അഡ്വ:
പി മഹമൂദ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട് മുൻ ഡയറക്ടർ
സി വി ജയചന്ദ്രൻ പ്രഭാഷണം നടത്തി.
ഡോ : ടി പി നഫീസ ബേബി "വേർഡ്സ് ഓഫ് വിസ്ഡം" സെഷനിലൂടെ തന്റെ ജീവിതാനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.
കണ്ണൂർ കൃഷ്ണ മേനോൻ ഗവ:വനിതാ കോളേജിലെ പ്രൊഫസർ ഡോ: ടി പി സുരേഷ് ക്വാണ്ടം തിയറിയിൽ പ്രഭാഷണം നിർവഹിച്ചു.
ഡോ: എം പി ജാഫർ, സി പി അസീഫ ,എം പി രിഫാൻ, ഫിസിക്സ് അസോസിയേഷൻ സെക്രട്ടറി
നിമ ഫാത്തിൻ എന്നിവർ പ്രസംഗിച്ചു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.