തളിപ്പറമ്പ:ചപ്പാരപ്പടവ് കൂവേരി തേറണ്ടി കാഞ്ഞിരത്തിൻ കീഴിൽ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ നവീകരണ പ്രതിഷ്ഠാ മഹോത്സവംജനുവരി 22 മുതൽ 25 വരെ ആഘോഷിക്കുമെന്ന് ഉത്സവ ആഘോഷ കമ്മിറ്റി ചെയർമാൻ കെ വി സഹദേവൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
22 ന് വൈകുന്നേരം 7 മണിക്ക് കുറ്റിപ്പൂജയും ക്ഷേത്രം ഏറ്റുവാങ്ങലും ചടങ്ങ് നടക്കും. 23 ന് വൈകുന്നേരം 3 മണിക്ക് ളാവിൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് നിന്നും കലവറ നിറക്കൽ ഘോഷയാത്ര.
4.30 ന് തന്ത്രിയെയും ആചാര്യവര്യന്മാരെയും ആനയിക്കൽ .5 മണിക്ക് തായമ്പക.
തുടർന്ന് ക്ഷേത്രം തന്ത്രി പൂന്തോട്ടത്തിൽ പുടവര് ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ശ്രീകോവിൽ ഏറ്റവാങ്ങൽ .
സന്ധ്യക്ക് 7 മണിക്ക് സാംസ്ക്കാരിക സന്ധ്യ.തുടർന്നു ക്ഷേത്രം ശില്പി യെയും മറ്റും ആദരിക്കൽ .
രാത്രി 8 മണിക്ക് നൃത്ത സന്ധ്യ .
9.30 ന് വിൽ കലാമേള - ചാത്തമ്പള്ളി കണ്ടൻകുട്ടി.
24 ന് രാവിലെ 9 മണിക്ക് ഗണപതി ഹോമം, വൈകുന്നേരം ഭഗവതിസേവ.രാത്രി 7.30 ന് നൃത്തനൃത്യങ്ങൾ.
8 മണിക്ക് അന്നദാനം. 9.30 ന് നാടകം - ആർഷഭാരതം.25 ന് രാവിലെ 9.51 നും 11.30 നും ഇടയിൽ പ്രതിഷ്ഠാ പൂജകൾ, കലശാഭിഷേകം, പ്രസാദ വിതരണം .ഉച്ചക്ക്1 മണി മുതൽ പ്രസാദസദ്യ. പത്രസമ്മേളനത്തിൽ ക്ഷേത്രം സെക്രട്ടറി സി ഒതേനൻ, ഷേത്രം പുനർനിർമ്മാണ കമ്മിറ്റി കൺവീനർ സി പത്മനാഭൻ ,വൈസ് ചെയർമാൻ കെ ഭാനുപ്രകാശൻ എന്നിവരും പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.