മയ്യിൽ: കൊളച്ചേരിയിൽ പണയ സ്വർണത്തിൻ്റെ പേരിൽ പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ.
പള്ളിപ്പറമ്പ് സ്വദേശി സി കെ നൂറുദ്ദീൻ ആണ് അറസ്റ്റിലായത്. കൊളച്ചേരി മുക്കിലെ മുല്ലക്കൊടി സർവീസ് സഹകരണ ബാങ്കിൽ പണയം വെച്ച സ്വർണം എടുത്ത് നൽകാമെന്ന് പറഞ്ഞ് ഇരിക്കൂർ സ്വദേശിയിൽ നിന്ന് 6,75,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
ഒന്നാം പ്രതിയെ ബൈക്കിൽ രക്ഷപ്പെടുത്തിയ കേസിലാണ് നൂറുദ്ദീനെ അറസ്റ്റ് ചെയ്തത്. കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിൻ്റെ നിർദ്ദേശ പ്രകാരം മയ്യിൽ എസ്ഐ പി ഉണ്ണികൃഷ്‌ണനും സ്‌ക്വാഡുമാണ് പ്രതികളെ പിടികൂടിയത്.
ഒളിവിലുള്ള ഒന്നാം പ്രതിക്കായി വ്യാപക അന്വേഷണം ആരംഭിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.