Kerala

ഇ-ഓട്ടോ വാങ്ങാൻ ഒരു ലക്ഷം രൂപ; വനിതകൾക്ക് സുവർണാവസരം, അപേക്ഷിക്കാം

ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള വായ്പാ തുകയുടെ 40 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപയാണ് സബ്‌സിഡിയായി ലഭിക്കുക.

കേരളത്തിലെ മുന്നാക്ക സമുദായങ്ങളിൽപ്പെട്ട വനിതകൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡി ലഭിക്കുന്ന പദ്ധതിയുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (KSWCFC). ധനലക്ഷ്മി ബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന 'സമുന്നതി ഇ-യാത്ര (2026-27)' പദ്ധതിയിലൂടെയാണ് ആനുകൂല്യം ലഭിക്കുക. അർഹരായ വനിതകൾക്ക് ഡിസംബർ 15 വരെ ധനലക്ഷ്മി ബാങ്ക് ശാഖകളിൽ അപേക്ഷ സമർപ്പിക്കാം.

ഒരു ലക്ഷം രൂപ വരെ സബ്‌സിഡി

ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള വായ്പാ തുകയുടെ 40 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപയാണ് സബ്‌സിഡിയായി ലഭിക്കുക. ഈ തുക ഒറ്റ ഗഡുവായി അനുവദിക്കും. ബാക്കി തുക ധനലക്ഷ്മി ബാങ്ക് മുഖേന വ്യക്തിഗത വായ്പയായി ലഭിക്കും. വായ്പയുടെ പലിശ നിരക്ക്, തിരിച്ചടവ് കാലാവധി, ജാമ്യവ്യവസ്ഥകൾ എന്നിവ ബാങ്കാണ് തീരുമാനിക്കുക.

ആർക്കൊക്കെ അപേക്ഷിക്കാം?

കേരളത്തിലെ സംവരണേതര മുന്നാക്ക സമുദായങ്ങളിൽപ്പെട്ട വനിതകൾക്കാണ് അപേക്ഷിക്കാൻ കഴിയുക.

2026 ജനുവരി ഒന്നിന് 50 വയസ്സ് പൂർത്തിയായിരിക്കരുത്. കുടുംബത്തിന്റെ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ കവിയാനും പാടില്ല.

അപേക്ഷിക്കുന്നവർക്ക് സാധുതയുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.

വ്യക്തിഗത വരുമാന സർട്ടിഫിക്കറ്റിന് പകരം റേഷൻ കാർഡിലെ അംഗത്തിന്റെ പേരിലുള്ള കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റാണ് സമർപ്പിക്കേണ്ടത്.

ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ട ഒരാൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

കുടുംബ വാർഷിക വരുമാനം കുറഞ്ഞവർക്കാണ് മുൻഗണന.

ഒരേ വരുമാനമുള്ള അപേക്ഷകരിൽ വിധവകൾക്കും കുടുംബത്തിൽ മാരക രോഗമുള്ളവർക്കും ഉയർന്ന പ്രായമുള്ളവർക്കും മുൻഗണന നൽകും.

പാലിക്കേണ്ട നിബന്ധനകൾ

പദ്ധതിയിലൂടെ ലഭിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷ വാണിജ്യാടിസ്ഥാനത്തിലുള്ള യാത്രാ വാഹനമായി മാത്രമേ ഉപയോഗിക്കാവൂ.

വാഹനം അനുവദിച്ച വ്യക്തി തന്നെയായിരിക്കണം ഓടിക്കേണ്ടത്. മറ്റൊരാൾക്ക് വാഹനം കൈമാറാനും പാടില്ല.

മോട്ടോർ വാഹന വകുപ്പിന്റെ ഇലക്ട്രിക് വാഹന നയം (EV Policy) പ്രകാരമുള്ള ഇൻസെന്റീവോ മറ്റ് സർക്കാർ സബ്‌സിഡികളോ ഈ വാഹനത്തിന് സ്വീകരിക്കാൻ കഴിയില്ല.

തിരഞ്ഞെടുക്കപ്പെടുന്നവർ സമുന്നതിയുമായി മൂന്ന് വർഷത്തെ കരാറിൽ ഏർപ്പെടണം.

കരാർ കാലയളവിൽ നിബന്ധനകൾ ലംഘിച്ചാൽ ലഭിച്ച സബ്‌സിഡി തുക 12 ശതമാനം കൂട്ടുപലിശ സഹിതം തിരിച്ചടയ്ക്കേണ്ടിവരും.

അപേക്ഷിക്കേണ്ട വിധം

പൂരിപ്പിച്ച അപേക്ഷയും ആവശ്യമായ രേഖകളും ധനലക്ഷ്മി ബാങ്കിന്റെ ലോൺ അപേക്ഷയോടൊപ്പം നേരിട്ട് ബാങ്ക് ശാഖയിൽ സമർപ്പിക്കണം. അപേക്ഷ നൽകുന്ന കവറിന് പുറത്ത് 'സമുന്നതി ഇ-യാത്ര (2026-27) പദ്ധതിയിലേക്കുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം.

ആവശ്യമായ രേഖകൾ

  • വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജാതി രേഖപ്പെടുത്തിയ SSLC സർട്ടിഫിക്കറ്റ് പേജ്

  • കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്

  • ഏറ്റവും പുതിയ റേഷൻ കാർഡിന്റെ പകർപ്പ്

  • പ്രായം തെളിയിക്കുന്ന SSLC ബുക്ക് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ്

  • സാധുതയുള്ള LMV ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പ്

  • ആധാർ കാർഡിന്റെ പകർപ്പ്

  • EV Policy പ്രകാരമുള്ള ഇൻസെന്റീവ് കൈപ്പറ്റിയിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം

  • പേരുകളിൽ വ്യത്യാസമുണ്ടെങ്കിൽ 'One and the Same' സർട്ടിഫിക്കറ്റ്

  • വിധവ അല്ലെങ്കിൽ മാരക രോഗബാധിത എന്ന വിഭാഗത്തിൽ മുൻഗണന ആവശ്യപ്പെടുന്നവർ അതു തെളിയിക്കുന്ന രേഖകൾ

  • പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kswcfc.org സന്ദർശിക്കാം. ഫോൺ: 0471-2311215, 6238170312.

    അപേക്ഷ ഫോം: https://kswcfc.org/wp-content/uploads/2026/11/e-yatra-Application-and-guidelines-2.pdf






News Desk
2026-11-23



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.