തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദേവൻ. ഫണ്ടായി ലഭിക്കുന്ന തുകയിൽ വലിയൊരു ഭാഗം നേതാക്കൾ വീതിച്ചെടുക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് കള്ളപ്പണം എത്തുന്നതെന്നും പ്രചാരണം അവസാനിക്കാൻ 15 ദിവസം ശേഷിക്കുമ്പോഴാണ് പണം ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് കോടി രൂപ വന്നാൽ അതിൽ 50 ലക്ഷം രൂപ മാത്രമാണ് ചെലവാക്കുന്നത്. ബാക്കി നേതാക്കൾ വീതിച്ചെടുക്കും ബിജെപിയിൽ ചേർന്നെങ്കിലും കേരളത്തിലെ പാർട്ടി നേതൃത്വം തന്നെ കാര്യമായി പരിഗണിച്ചിട്ടില്ല. കേരളത്തിൽ ടിവികെ നിർണായക ശക്തിയായി മാറുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിക്ക് സ്ഥാനാർഥികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.