ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തനിക്കെതിരെ വിമർശനം ഉന്നയിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും കായിക മന്ത്രിയുമായ ഒ.ജെ. ജനീഷിന് ഫേസ്ബുക്കിലൂടെ മറുപടിയുമായി ചിന്ത ജെറോം. ഒരു യുവാവ് മന്ത്രിസഭയിലെത്തിയ തീരുമാനം സ്വാഗതാർഹമാണെന്ന് കുറിച്ച ചിന്ത, എന്നാൽ വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയതുപോലെ കേരളത്തിലെ ഖജനാവ് മുക്കരുതെന്ന് മുന്നറിയിപ്പ് നൽകി.
മന്ത്രി പദവി ഉപയോഗിച്ച് മുൻഗാമിയെ കേസുകളിൽ നിന്ന് രക്ഷിക്കാനോ, സോഷ്യൽ മീഡിയ പ്രൊമോട്ടർമാരെ ഉപയോഗിച്ച് വനിതാ പൊതുപ്രവർത്തകരെ അധിക്ഷേപിക്കാനോ ശ്രമിക്കരുതെന്നും ചിന്ത ജെറോം വിമർശിച്ചു. ലഹരി കച്ചവടക്കാരായ സോഷ്യൽ മീഡിയ പ്രൊമോട്ടർമാരെ ഉപയോഗിച്ച് നാട്ടിലെ സാധാരണക്കാരായ വനിതാ പൊതുപ്രവർത്തകരെ സൈബർ ഇടങ്ങളിൽ അവഹേളിക്കാൻ മന്ത്രി പദം ഉപയോഗിക്കരുതെന്ന് ചിന്ത ഓർമിപ്പിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.