സംസ്ഥാനത്തെ പോലീസ് സംഘടനകളുടെ എണ്ണം വെട്ടിച്ചുരുക്കി സർക്കാർ ഉത്തരവിറക്കി. നിലവിലുണ്ടായിരുന്ന മൂന്ന് സംഘടനകളെ പുനഃസംഘടിപ്പിച്ച് രണ്ട് സംഘടനകളാക്കി. ഇതോടെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്ന സംഘടന ഇല്ലാതായി.
പുതിയ ഉത്തരവ് പ്രകാരം സിവിൽ പോലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ്ഐ വരെയുള്ളവർക്കായി പോലീസ് അസോസിയേഷനും, എസ്ഐ മുതൽ നോൺ ഐപിഎസ് എസ്പിമാർ വരെയുള്ളവർക്കായി കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷനും മാത്രമാകും ഇനിമുതൽ സേനയിലുണ്ടാവുക.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.