Kerala

ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശത്തില്‍ അന്വേഷണം

സൈബർ സെൽ ഐജി പി. പ്രകാശിന് അന്വേഷണ ചുമതല

ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശത്തില്‍ അന്വേഷണം. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന്റെ പരാതിയിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടത്. സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല.

ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ച മോഹൻദാസിനെതിരെ നിയമനടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എഐവൈഎഫ് ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. സംഭവത്തിൽ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു. സമരം അവസാനിച്ചിട്ടുപോലും സമൂഹത്തിൽ വിദ്വേഷം പടർത്താൻ സംഘപരിവാർ ശക്തികൾ തുടരുന്ന ആസൂത്രിതമായ ശ്രമങ്ങളെയാണ് ഇത് തുറന്നുകാട്ടുന്നത് എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. വിയോജിപ്പുകളെ ഉന്മൂലനം ചെയ്യുക എന്ന സംഘപരിവാറിന്റെ ഉള്ളിലിരിപ്പാണ് ഇത്തരം ക്രൂരമായ പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പത്രിക എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു മോഹൻദാസിൻ്റെ പ്രകോപനപരമായ പരാമർശം. ജന്തർമന്തറിലെ സമരസ്ഥലത്ത് കർഫ്യൂ പ്രഖ്യാപിച്ച് സമരക്കാരെ വെടിവെച്ചു കൊല്ലണമെന്നും എന്നിട്ട് ശവങ്ങൾ പെറുക്കി മാറ്റണം എന്നായിരുന്നു ടി.ജി. മോഹൻദാസിൻ്റെ വാക്കുകൾ.






News Desk
2026-07-27



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.