കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശി വെന്റിലേറ്ററിൽ തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന 43 കാരന് നിപക്കൊപ്പം ന്യുമോണിയയും ബാധിച്ചതാണ് ആരോഗ്യനില മോശമാകാൻ കാരണം
ഇയാളുടെ സമ്പർക്കപ്പട്ടികയിലുള്ള 77 പേർ നിലവിൽ നിരീക്ഷണത്തിലാണ്. ഇതിൽ രണ്ട് പേർ ഹൈയെസ്റ്റ് റിസ്ക്കിലും 13 പേർ ഹൈറിസ്ക്ക് കാറ്റഗറിയിലുമാണ്. ഇവരെ സെൽഫ് ക്വാറന്റൈനിലേക്ക് മാറ്റി. നിലവിൽ ആർക്കും രോഗലക്ഷണങ്ങളില്ല . ഹൈയെസ്റ്റ് റിസ്കിലുള്ളവരുടെ പരിശോധന ഫലം ഇന്ന് പുറത്തു വന്നേക്കും.
കൂടുതൽ ആളുകൾ രോഗലക്ഷണം കാണിക്കുകയാണെങ്കിൽ മാത്രമേ രോഗിയുടെ സ്ഥലം കണ്ടൈൻമെന്റ് സോണാക്കി പ്രഖ്യാപിക്കുകയുള്ളൂ. രാമനാട്ടുകര സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. പുനെ വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവായിരുന്നു. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ജൂണ്‍ രണ്ടിന് രോഗി റെഡ് ക്രെസന്റ് ഹോസ്പിറ്റലിലെത്തിയിരുന്നു, ഒന്‍പതാം തീയതി കോഴിക്കോടുള്ള ആസ്റ്റർ മിംസ് ഹോസ്പിറ്റലില്‍ എത്തിയിരുന്നു. ഒന്നിനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.