മെക്സിക്കോ സിറ്റി: ഷാക്കിറ ചുവടുവച്ചാൽ അതിനർഥം ലോകകപ്പ് കാലം വരവായെന്നാണ്... അതെ വിശ്വമാമാങ്കത്തിൻ്റെ വരവറിയിച്ച് അസ്റ്റെക്ക സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ കാണികളെ ആവേശത്തിലാറാടിച്ച് ഷക്കീറ മറ്റൊരു ലോകകപ്പ് നാളുകൾക്ക് കൂടി സ്വാഗതമോതി...
കായിക ലോകത്ത് ഏറ്റവും വലിയ മാമാങ്കമായ ഒളിംപിക്സിനെ പോലും പിന്നിലാക്കുന്ന താരപ്പൊലിമയുമായി യുഎസും കാനഡയും മെക്സിക്കോയും ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന് വർണാഭമായ തുടക്കം. മൂന്ന് രാജ്യങ്ങളിലായി നടന്ന ഉദ്ഘാടന ചടങ്ങ് തന്നെയായിരുന്നു ആദ്യ ദിനത്തെ ആവേശഭരിതമാക്കിയത്.
മൂന്ന് പ്രദേശങ്ങളുടേയും സാംസ്കാരിക തനിമകളും പരമ്പരാഗത നൃത്തരൂപങ്ങളുമൊക്കെയായി തുടങ്ങിയ ഉദ്ഘാടന ചടങ്ങിലേക്ക് ലോകപ്രശസ്തരായ നിരവധി ഗായകരും നർത്തകരും കൂടി ചേർന്നതോടെ ഉദ്ഘാടനച്ചടങ് പൊടിപൊടിച്ചു. മെക്സിക്കോ സിറ്റിക്ക് നടുവിലെ ചരിത്രപ്രസിദ്ധമായ അസ്റ്റെക്ക സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങ് തന്നെയായിരുന്നു ഏവരുടേയും ശ്രദ്ധയാകർഷിച്ചത്.
കനേഡിയന്‍ സംഗീത വിസ്മയം ജെ. ബാല്വിനേയും ദക്ഷിണാഫ്രിക്കന്‍ ഗായിക ടൈലയേയും കൂടാതെ ഡാനി ഓഷ്യൻ, ബെലിൻഡ, ലില ഡൗൺസ് എന്നിവരൊക്കെ വിസ്മയ പ്രകടനങ്ങളാൽ അസ്റ്റെക്കെ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഫുട്ബോൾ ആരാധകരെ ആവേശത്തിലാറാടിച്ചു. ഏറ്റവുമൊടുവിലായാണ് ഫിഫ ലോകകപ്പിൻ്റെ ഔദ്യോഗിക ഗാനം ആലപിക്കാൻ കൊളംബിയന്‍ പോപ്പ് റാണി ഷക്കീറയും നൈജീരിയന്‍ ഗായകൻ ബേര്‍ണ ബോയിയും വേദിയിലെത്തിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.