കൊച്ചി:ചിരിപടർത്തിയ 30 വർഷം നീണ്ട അഭിനയജീവിതത്തിൽ മനസിനെ പിടിച്ചുലക്കുന്ന ഒരു പിടി കഥാപാത്രങ്ങൾക്കു സലീം കുമാർ ജീവൻ നൽകി. വെള്ളിത്തിരയിൽ മാത്രമല്ല ജീവിതത്തിലും അദേഹം വ്യത്യസ്തത പുലർത്തിയിരുന്നു. തന്റെ പേരിലെ കൗതുകം പല വേദികളിലും ചർച്ച ചെയ്യപ്പെട്ടു. അച്ഛൻ ഗംഗാധരൻ സാമൂഹ്യപരിഷ്‌കർത്താവായിരുന്ന സഹോദരൻ അയ്യപ്പന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നതിനാൽ ജാതി തിരിച്ചറിയാത്ത ഒരു പേര് വേണമെന്ന ആഗ്രഹത്തിലാണ് സലിം എന്ന പേരിലേക്ക് എത്തിയത്.
പിന്നീട് സ്‌കൂളിൽ ചേർത്തപ്പോൾ ഉണ്ടായ ആശയക്കുഴപ്പം ഒഴിവാക്കാനാണ് ‘കുമാർ’ കൂടി ചേർത്തത്. മാല്യങ്കര എസ്.എൻ.എം. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1969 ഒക്ടോബർ 9-ന് എറണാകുളത്തെ വടക്കൻ പറവൂരിൽ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ മകനായാണ് സലിം കുമാറിന്റെ ജനനം.
മിമിക്രി ട്രൂപ്പായ കൊച്ചിൻ കലാഭവനിലൂടെയാണ് സലിം കുമാർ കലാരംഗത്ത് സജീവമാകുന്നത്. ടെലിവിഷൻ പരിപാടികളിലെ മിമിക്രി പ്രകടനങ്ങൾ അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. വെള്ളിത്തിരയിലേക്ക് കടന്ന സലിം കുമാർ വാക്ചാതുരി കൊണ്ടും സവിശേഷമായ ശരീരഭാഷ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങൾക്കാണ് ജീവൻ പകർന്നത്.
1996-ൽ റിലീസ് ചെയ്ത സിദ്ധിക് ഷമീറിന്റെ ‘ഇഷ്ടമാണ് നൂറുവട്ടം ആണ് ആദ്യ സിനിമ. റാഫി- മെക്കാർട്ടിൻ ടീമിന്റെ തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിം കുമാറിന് തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല. ആദാമിന്റെ മകൻ അബുവിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചതോടെ കോമഡി നടൻ എന്ന ലേബൽ മാത്രല്ല തനിക്ക് ചേരുന്നത് തെളിയിച്ചു. ആദാമിന്റെ മകൻ അബുവിലെ വൃദ്ധനായ അത്തർ വിൽപ്പനക്കാരന്റെ വേഷം 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഊട്ടിഉറപ്പിച്ചു.
ഒരേസമയം മലയാളിയെ പൊട്ടിച്ചിരിപ്പിക്കുകയും അച്ഛനുറങ്ങാത്ത വീട്ടിലെ പിതാവിൻ്റെ വേഷമണിഞ്ഞ് കരുത്തുറ്റ സ്വഭാവനടൻ എന്ന നിലയിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത സമാനതകളില്ലാത്ത അഭിനയപ്രതിഭയായിരുന്നു സലിം കുമാർ. കഥാപാത്രങ്ങളിലൂടെയും ജനപ്രിയ ഡയലോഗുകളിലൂടെയും മലയാളി ജീവിതത്തെ വലിയ തോതിൽ സ്വാധീനിക്കാൻ സലിം കുമാറിന് ആയി.
ഒരേ സമയം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു സലിം കുമാർ. മിമിക്രിയുടെ ലോകത്തു നിന്നും വെള്ളിത്തിരയിലേക്ക് കടന്ന സലിം കുമാർ വാക്ചാതുരി കൊണ്ടും സവിശേഷമായ ശരീരഭാഷ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങൾക്കാണ് ജീവൻ പകർന്നത്.
1996-ൽ റിലീസ് ചെയ്ത സിദ്ധിക് ഷമീറിന്റെ ‘ഇഷ്ടമാണ് നൂറുവട്ടം ആണ് ആദ്യ സിനിമ. രണ്ടായിരങ്ങളുടെ തുടക്കത്തിൽ ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ എന്നിവർക്കൊപ്പം സലിം കുമാർ ചെയ്ത കോമഡി വേഷങ്ങളാണ് സലിം കുമാർ എന്ന നടനിലെ പ്രതിഭ വെളിവാക്കിയത്. റാഫി- മെക്കാർട്ടിൻ ടീമിന്റെ തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിം കുമാറിന് തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല.
മീശമാധവനിലെ അഡ്വക്കേറ്റ് മുകുന്ദനുണ്ണിയും പുലിവാൽ കല്യാണത്തിലെ മണവാളനും ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രവും കല്യാണരാമനിലെ പ്യാരിയും തിളക്കത്തിലെ ഓമനക്കുട്ടനും തൊമ്മനും മക്കളുമിലെ മായാണ്ടിയും മായാവിയിലെ ആശാൻ കണ്ണൻ സ്രാവുമടക്കം സോഷ്യൽ മീഡിയയിലെ ട്രോൾ സാമ്രാജ്യങ്ങൾ ഭരിക്കുന്നവയാണ് സലിം കുമാറിന്റെ കഥാപാത്രങ്ങളിൽ ഒട്ടുമിക്കവയും.
സലിം അഹമ്മദിന്റെ ആദാമിന്റെ മകൻ അബുവിലെ വൃദ്ധനായ അത്തർ വിൽപ്പനക്കാരന്റെ വേഷം 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി. അഭിനയത്തിന് പുറമെ ചലച്ചിത്ര സംവിധാനത്തിലും സലിംകുമാർ പ്രതിഭ തെളിയിച്ചു. ‘കറുത്ത ജൂതന് 2016-ലെ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ‘കമ്പാർട്ട്‌മെന്റ്’, ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’ എന്നീ ചിത്രങ്ങളും സലിംകുമാർ സംവിധാനം ചെയ്തു. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്ന പേരിൽ ആത്മകഥാപരമായ കുറിപ്പുകളും രചിച്ചു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.