തളിപ്പറമ്പ: ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ച് നടന്ന നാലാമത് നാഷണൽ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഇരട്ട സ്വർണ്ണ മെഡൽ നേടി തളിപ്പറമ്പ് സ്വദേശി ടി വി രമേശ് .സീനിയർ ഗ്രാൻഡ് മാസ്റ്റർ വിഭാഗത്തിലാണ് അറുപതുകാരനായ രമേശ് രണ്ട് സ്വർണ്ണം നേടിയത് .
കഴിഞ്ഞ രണ്ട് വർഷമായി സ്ഥിരമായ പ്രാക്ടീസും കഠിനാദ്ധ്വാനവും കൊണ്ടാണ് ഈ ഒരു അപൂർവ്വ നേട്ടം സ്വന്തമാക്കാൻ രമേശിന് കഴിഞ്ഞത്.
ഇനി ഒക്ടോബറിൽ ഡൽഹിയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ രമേശ് ഇന്ത്യയെ പ്രതിനിധീകരിക്കും.
ആഗ്ലോ ഫ്രഞ്ച് കമ്പനിയിലെ മെഡിക്കൽ റെപ്രസെൻ്ററ്റീവായിരുന്നു രമേശ്. പിലാത്തറ
ഷേർഖാൻ അക്കാദമിയില താരമാണ്.
ട്രെയിനിംഗിന് സഹായിക്കുന്നത് പഞ്ചഗുസ്തി ട്രെയിനറും തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കുളിലെ
പ്ലസ് ടു വിദ്യാർത്ഥിയുമായ മകൻ ശ്രീപ്രസാദാണ്.
പിതാവിന് പ്രചോദനം നല്കി ഈ മേഖലയിലേക്ക് കൊണ്ടുവന്നതും ശ്രീപ്രസാദ് ആണ്.തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തെ പരേതരായ റിട്ട: ക്യാപ്റ്റൻ എം കുഞ്ഞിരാമൻ നായരുടെയും ടി വി യശോദയുടെയും മകനാണ്
രമേശ് .തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ സംഗീത അധ്യാപിക കെ വി
പ്രീതയാണ് ഭാര്യ.എഞ്ചീനിയർമാരായ ശ്രീനാഥ്, യദു കൃഷ്ണൻ എന്നിവരാണ് മറ്റുമക്കൾ.
പട്ടുവം -മുള്ളൂൽ റോഡിലെ അരിയിൽ കോളനി റോഡ് ജംഗ്ഷനിലാണ് രമേശനും കുടുംബവും ഇപ്പോൾ താമസം
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.